കൂടത്തായി കൂട്ട കൊലപാതകം;ഷാജു ക്രൈംബ്രാ‌ഞ്ച് കസ്റ്റഡിയില്‍


കോഴിക്കോട്: കൂടത്തായിലെ കൂട്ട കൊലപാതകത്തില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിലവില്‍ ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് കൊണ്ടുപോയി. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം.


ഷാജു നിരപരാധിയാണെന്ന് വാദിച്ച്‌ ഷാജുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. മരണങ്ങളില്‍ ജോളിയെ സംശമുണ്ടെന്നും ഷാജുവിന്‍റെ കുടുംബം ആരോപിച്ചു. കൂടാതെ മരുമകളുടെയും പേരക്കുട്ടിയുടെയും മരണത്തില്‍ സംശയമുണ്ടെന്ന് ഷാജുവിന്‍റെ പിതാവ് സക്കറിയ പറഞ്ഞിരുന്നു. ഫൊറന്‍സിക് പരിശോധന വരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സക്കറിയ പറഞ്ഞു.




Sharing is Caring