കുവൈറ്റില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി


കുവൈറ്റില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി .മാത്രമല്ല, ഉടമയുടെ ലൈസന്‍സ് ​ അസാധുവാക്കപെട്ടാല്‍ ഇനിമുതല്‍ വാഹന രജിസ്ട്രേഷന്‍ പുതുക്കാനുമാവില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.


സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ഡ്രൈവിംഗ് ലൈസന്‍സ്​ ഇല്ലാത്തവരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. വിദേശികള്‍ ഡ്രൈവിങ്​ ലൈസന്‍സ്​ സമ്ബാദിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിയിലേക്ക്​ മാറുകയാണെങ്കില്‍ നിലവിലെ ലൈസന്‍സ് അസാധുവാകും. ഇത്തരക്കാരുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ പുതിയ തീരുമാനപ്രകാരം അനുവദിക്കില്ല.


കുവൈത്തില്‍ ഡ്രൈവിങ്​ ലൈസന്‍സ് ഉള്ളവരുടെ എണ്ണം 27 ലക്ഷം കവിയുകയും വാഹനപെരുപ്പം മൂലം ഗതാഗതക്കുരുക്ക്​ രൂക്ഷമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്​ പുതിയ നടപടികള്‍.



Sharing is Caring