കുവൈത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള സർക്കാർ ജീവനക്കാർക്ക് ബോണസ്

കുവൈത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള സർക്കാർ ജീവനക്കാർക്ക് ബോണസ് അനുവദിക്കും. നിർണായക ഘട്ടത്തിൽ ത്യാഗ മനസ്സോടെ ജോലി ചെയ്തവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യം നൽകാൻ സർക്കാർ തീരുമാനിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന സർക്കാർ ജീവനക്കാരെ മൂന്ന് കാറ്റഗറികൾ ആയി തിരിച്ചാണ് ബോണസ് നൽകുക. കോവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലർത്തുന്ന ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് ഏറ്റവും റിസ്ക് കൂടിയ വിഭാഗത്തിൽ ഉൾപ്പെടുത്തി 20 ശതമാനം ബോണസ് നൽകും. കോവിഡ് ആരോഗ്യ മന്ത്രാലയത്തിലെയും മറ്റു സർക്കാർ വകുപ്പുകളിലെയും കോവിഡ് പ്രതിരോധ നിരയിലുള്ള മറ്റു ജീവനക്കാർക്ക് 10 ശതമാനം ആണ് ബോണസ്. കോവിഡ് വ്യാപനത്തിന്‍റെ തുടക്കകാലത്തും, ലോക്ക് ഡൗൺ കാലത്തും അടിയന്തര സേവന മേഖലകളിൽ സേവനമനുഷ്ടിച്ച വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാർക്കും ബോണസിനു അര്‍ഹതയുണ്ടാകും. പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, ജല, വൈദ്യുതി മന്ത്രാലയം എന്നിവ ഇതിനോടകം ജീവനക്കാരുടെ പട്ടിക തയാറായിട്ടുണ്ട്. ബോണസ് വിതരണം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *