കുറിച്ചിയിൽ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ

കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *