കുപ്രസിദ്ധ മെക്സിക്കന്‍ ലഹരി മാഫിയ തലവന്‍ ജൊവാക്വിം ഗുസ്മാന്‍ പിടിയില്‍


കുപ്രസിദ്ധ മെക്സിക്കന്‍ ലഹരി മാഫിയ തലവന്‍ ജൊവാക്വിം ഗുസ്മാന്‍ വീണ്ടും പിടിയില്‍. ഗുസ്മാനെ പിടികൂടിയ വിവരം മെക്സിക്കന്‍ പ്രസിഡന്റ് എന്‍റികോ പെനാനീറ്റോയാണ് പുറത്തുവിട്ടത്.


ദൗത്യം പൂര്‍ത്തിയായെന്നും ഗുസ്മാനെ പിടികൂടുന്നതില്‍ വിജയിച്ചെന്നും എന്‍റികോ പെനാനീറ്റോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജയില്‍ ചാടി ആറു മാസത്തിന് ശേഷമാണ് ഗുസ്മാന്‍ പിടിയിലാകുന്നത്.മെക്സിക്കോയിലെ അതീവ സുരക്ഷാ സംവിധാനമുള്ള അല്‍ടിപ്ലാനോയിലെ ജയിലില്‍ നിന്ന് അനുയായികള്‍ തീര്‍ത്ത ഒന്നര കിലോമീറ്റര്‍ എ.സി തുരങ്കത്തിലൂടെയാണ് 2015 ജൂലൈയില്‍ ഗുസ്മാന്‍ കടന്നുകളഞ്ഞത്.


ഒളിസങ്കേതത്തില്‍ തിരച്ചില്‍ നടത്തിയ സേന ഗുസ്മാന്റെ അഞ്ച് അനുയായികളെ വെടിവെച്ച്‌ കൊല്ലുകയും ആറു പേരെ പിടികൂടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. രണ്ട് വാഹനങ്ങളും എട്ട് റൈഫിളുകളും ഹാന്‍ഡ് ഗണ്‍, ഗ്രനേഡ് ലോഞ്ചര്‍ എന്നിവയും ഒളിസങ്കേതത്തില്‍ നിന്ന് പിടിച്ചെടുത്തു.



Sharing is Caring