കുടകില്‍ ആയുധപൂജയ്ക്കിടെ കാര്‍വാഷ് സ്ഥാപന ഉടമയെ വെടിവെച്ചു കൊന്നു


കുടക് ജില്ലയിലെ ശനിവാരസന്തെയില്‍ ആയുധപൂജാ ദിനത്തില്‍ കാര്‍വാഷ് സ്ഥാപന ഉടമയെ വെടിവെച്ചു കൊന്നു. കൊലയെതുടര്‍ന്ന് ജില്ലയിലെ പലയിടത്തും വര്‍ഗ്ഗീയ സംഘര്‍ഷം തലപൊക്കി.
കാര്‍വാഷ് ഉടമയായ ശേഖറാ (45)ണ് മരിച്ചത്. അബ്ദുല്‍ റബ്ബ് എന്നയാളാണ് ശേഖരന് നേര്‍ക്ക് നിറയൊഴിച്ചത്. രാവിലെ സര്‍വീസ് സ്റ്റേഷനിലെത്തിച്ചിട്ടും കാര്‍ കൃത്യസമയത്ത് കഴുകി കൈമാറാത്തതിനെ ച്ചൊല്ലി ശേഖറും റബ്ബും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കൊലനടന്ന വിവരമറിഞ്ഞെത്തിയ ജനക്കൂട്ടം സര്‍വീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഇതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റബ്ബിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ലൈസന്‍സുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.




Sharing is Caring