കുങ്കുമപ്പൂവിട്ട പാല്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഇതൊക്കെ

പാലില്‍ കുങ്കുമപ്പൂവിട്ട് കഴിച്ചാല്‍ വിവിധ തരത്തിലുള്ള ഗുണങ്ങളാണുള്ളത്. ആരോഗ്യപ്രദമായ ജീവിതത്തോടൊപ്പം പ്രതിരോധശേഷിയെ ശക്തിപ്പെടുത്താനും, ശരീരഭംഗി നിലനിര്‍ത്താനും കുങ്കുമപ്പൂവ് സഹായിക്കും. ആന്റിഓക്‌സിഡന്റുകളും, വൈറ്റമിന്‍ സി’യും നിറഞ്ഞതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഗുണകരമാണ്. പാലില്‍ കുറച്ച്‌ കുങ്കുമപ്പൂവ് ചേര്‍ത്താല്‍ ആരോഗ്യം നിലനിര്‍ത്താമെന്നാണ് വസ്തുത.

വയറിലെ പ്രശ്‌നങ്ങളും, ആര്‍ത്തവ വേദനകളും ഒഴിവാക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. ചൂടോടെ വേണം കുങ്കുമപ്പൂവ് ചേര്‍ത്ത് കഴിക്കാന്‍. ഓര്‍മ്മക്കുറവ് നേരിടുന്നതായി തോന്നിയാലും ഈ വിഭവം രക്ഷയ്‌ക്കെത്തും. ഏകാഗ്രതയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കാന്‍ ഇവയിലെ ക്രോസിന്‍ എന്ന പദാര്‍ത്ഥം സഹായിക്കും.

കുങ്കുമപ്പൂവിലെ കരോടിനോയ്ഡ്, ബി വൈറ്റമിന്‍ എന്നിവ സെറോട്ടിന്‍ ലെവല്‍ ഉയര്‍ത്തി വിഷാദത്തെ പ്രതിരോധിക്കാന്‍ ഉപകരിക്കും. ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന ഒഴിവാക്കാനും കുങ്കുമപ്പൂവിന് സാധിക്കും. കൊളസ്‌ട്രോള്‍ നിലയെ നിയന്ത്രിക്കാന്‍ കഴിയുന്ന ക്രൊസെറ്റിന്‍ ഹൃദയത്തിനും ഗുണഫലം നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *