ബിജെപി ദില്ലി യൂണിറ്റ് വക്താവ് പൂനം ആസാദ് ആംആദ്മിയിൽ.സസ്പെൻഷനിലായ ബിജെപി എംപി കീർത്തി ആസാദിന്റെ ഭാര്യയാണ് പൂനം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ച ശേഷമാണ് ആംആദ്മിയിൽ ചേർന്നതായി പൂനം പ്രഖ്യാപിച്ചത്.
2015ൽ കീർത്തി ആസാദിനെ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കീർത്തി ആസാദ് അരുൺ ജെയ്റ്റ്ലിയെ വിമർശിച്ചിരുന്നു.ഇതേ തുടർന്നാണ് കീർത്തി ആസാദിനെ സസ്പെന്റ് ചെയ്തത്.













