സ്വാശ്രയ മെഡിക്കൽ കോളജുകളിലെ തലവരിപ്പണം വിഷയവുമായി ബന്ധപ്പെട്ട് വിജിലൻസ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചു.എഡ്യു വിജിൽ എന്ന പേരിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അറിയിച്ചു. തലവരിപ്പണം വാങ്ങുന്നതിനെതിരെയുള്ള സര്‍ക്കുലറും മെഡിക്കൽ കോളജുകൾക്ക് വിജിലൻസ് കൈമാറിയിട്ടുണ്ട്. നോട്ടീസിലൂടെ വിദ്യാർത്ഥികളിലും രക്ഷിതാക്കളും തലവരിപ്പണം നൽകുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണെന്നും ബോധ്യപ്പെടുത്തുകയും വേണം. അഴിമതി തടയാന്‍ മാനേജ്‌മെന്റുകള്‍ കൂടി സഹകരിക്കണമെന്നും വിജിലന്‍സ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. അദ്ധ്യാപക നിയമനത്തിലും പണം വാങ്ങാന്‍ അനുമതിയില്ല. തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും, ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.













