അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ഡൊണാള്‍ഡ് ട്രംപ്


മുപ്പത് ലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നല്‍കിയ ടിവി അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.


ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ക്രിമിനല്‍ സംഘങ്ങളില്‍പ്പെട്ടവരും മയക്കുമരുന്നു കള്ളക്കടത്തുകാരുമായ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ട്. ഇവരുടെ എണ്ണം ഇരുപതുലക്ഷമോ മുപ്പതുലക്ഷമോ ആണ്. ഇവരെ മുഴുവന്‍ പുറത്താക്കും. അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കും- ട്രംപ് പറഞ്ഞു.


മെക്‌സികോ അതിര്‍ത്തിയില്‍ ചില ഭാഗങ്ങളില്‍ മതില്‍ നിര്‍മ്മിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കാനാണ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.



Sharing is Caring