കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വയല്‍ക്കിളികള്‍. വയല്‍ക്കിളി സമരം ദിശമാറ്റി രാഷ്ട്രീയവത്കരിക്കാനുള്ള കളിക്ക് കൂട്ടുനില്‍ക്കാന്‍ തങ്ങളില്ല. വയല്‍ സംരക്ഷിക്കാനുള്ള സമരമാണിത്. സമരക്കാര്‍ രാഷ്ട്രീയക്കളികളില്‍ വീണു പോകില്ലെന്നും വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സമരം നടന്നത് ആറന്‍മുളയിലാണ്. സി.പി.എമ്മാണ് ഇൗ സമരം നയിച്ചത്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തങ്ങളും സമരത്തിനിറങ്ങിയതെന്നും വയല്‍ക്കിളികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമരത്തിന് പിന്തുണക്കുന്നവരെ ഒന്നും തങ്ങള്‍ തള്ളിപ്പറിയില്ല. ആര്‍.എസ്.എസിെന്റയും എസ്.ഡി.പി.െഎയുെടയും പിന്തുണ തങ്ങള്‍ സ്വീകരിക്കും. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഒരു നാട്ടിലെ സമരത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത് എന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
ഒരു പാരിസ്ഥിതിക സമരത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ആദ്യം ഇടപെട്ടിട്ടില്ല. പാര്‍ട്ടികള്‍ ഇടപെടുേമ്ബാള് അവര്‍ക്ക് ഒരു ലക്ഷ്യമുണ്ടാകും. കീഴാറ്റൂരിലെ ജനങ്ങള്‍ സമരം നടത്തുന്നത് ദേശീയപാതാ വികസനം മുടക്കാനല്ല. ദേശീയ പാതക്ക് കീഴാറ്റൂരിലൂടെ ഒരു ബൈപ്പാസ് ആവശ്യമില്ല എന്നതാണ് പ്രധാനം. ഇപ്പോള്‍ നടക്കുന്നത് വികസന തീവ്രവാദമാണെന്നും സമരക്കാര്‍ ആരോപിച്ചു.













