ന്യൂഡല്‍ഹി: ഇറാഖ് കൂട്ടക്കൊല വിവാദത്തില്‍ രക്ഷപ്പെടാനാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിക്കുന്നതെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് ട്വിട്ടെറിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഐ.എസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നതോടെ കേന്ദ്ര സര്‍ക്കാറിന്റെ കള്ളം പൊളിഞ്ഞെന്നും അത് മൂടിവെക്കാനുള്ള മാര്‍ഗം കണ്ടെത്തിയതാണ് ഈ ആരോപണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.













