ഭോപ്പാല്‍: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ആര്.എസ്.എസ് ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്ന് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. രാമജന്മ ഭൂമിയില്‍ ക്ഷേത്രമെന്നത് വെറും ആഗ്രഹം മാത്രമല്ല, അത് ആര്.എസ്.എസിന്റെ ദൃഢനിശ്ചയമാണെന്നും ഭഗവത് പറഞ്ഞു. ഛത്രപൂരില്‍ മഹാരാജ ഛത്രശാലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയില്‍ ക്ഷേത്രം വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ രാമന്റെ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.














