കീഴാറ്റൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുത് -കെ. മുരളീധരന്‍


കൊച്ചി: കീഴാറ്റൂര്‍ പ്രാദേശിക വിഷയമാണെന്നും ഇത്തരം സമരങ്ങള്‍ പ്രാദേശികമായി തന്നെ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവാദങ്ങള്‍ തടസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നെടുമ്പാശേരി വിമാനത്താവള വിഷയം അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിച്ചത്. വെടിവെപ്പും ലാത്തിച്ചാര്‍ജുമുണ്ടാക്കാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം.മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത് തന്‍റെ അഭിപ്രായമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.




Sharing is Caring