കീഴാറ്റൂരില്‍ സര്‍ക്കാര്‍ അയവുവരുത്തുന്നു; മേല്‍പ്പാലത്തിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചൂ. മേല്‍പ്പാലത്തിന് അനുമതി തേടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയ പാത അതോറിറ്റി ചെയര്‍മാനും കത്തയച്ചത്.

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് വരുന്നതിനെതിരെ പ്രതിഷേധിക്കുന്ന വയല്‍ക്കിളികള്‍ക്കെതിരെ ആഞ്ഞടിച്ച ജി.സുധാകരന്‍ തന്നെയാണ് മേല്‍പ്പാലത്തിന്റെ സാധ്യത ആരാഞ്ഞ് കത്തയച്ചിരിക്കുന്നത്. നെല്‍വയല്‍ സംരക്ഷിക്കാന്‍ എലിവേറ്റഡ് ശെഹവേ കൊണ്ടുവരാന്‍ സാധ്യത തേടിയാണ് കേന്ദ്രത്തെ സമീപിച്ചത്. വയല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടു പോയത്. വയല്‍ വിട്ടുകൊടുക്കുന്നവരെയും, നാട്ടുകാരെയും സംഘടിപ്പിച്ചാണ് സിപിഎം കീഴാറ്റൂരില്‍ ‘നാടിന് കാവല്‍’ സംഘടിപ്പിക്കുന്നത്.

നേരത്തെ കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ കിളികളല്ലം കഴുാന്മാരാണെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാടത്തു പോകാത്തവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനകീയ സമിതിയുടെ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കീഴാറ്റൂരില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു വയല്‍ക്കിളി സമരത്തെ പ്രതിരോധിക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *