കീഴാറ്റൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തും


കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ബൈപ്പാസുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ റിസര്‍ച്ച്‌ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കും.


മേയ് മൂന്ന്, നാല് തീയതികളിലായിരിക്കും സന്ദര്‍ശനം. ദേശീയപാത അതോറിറ്റി,സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. വയലിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്‍റ് ഒഴിവാക്കണമെന്നാണ് സമരം നടത്തുന്ന വയല്‍കിളികളുടെ ആവശ്യം.




Sharing is Caring