തി​രു​വ​ല്ല​ത്തെ മൃ​ത​ദേ​ഹം കാ​ണാ​താ​യ വി​ദേ​ശ​വ​നി​ത​യു​ടേ​ത്; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ല​ത്തു ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഒ​രു മാ​സം മുന്‍പ്‌ കാ​ണാ​താ​യ ലി​ത്വാ​നി​യ സ്വ​ദേ​ശി​നി​യു​ടേ​താ​കാ​മെ​ന്നു പോ​ലീ​സ്. മാ​ര്‍​ച്ച്‌ 14-ന് ​ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കി​ടെ കോ​വ​ള​ത്തു​നി​ന്നു കാ​ണാ​താ​യ കാ​ലി​ഗ സ്ക്രോ​മാ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണി​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സ്ഥി​രീ​ക​ര​ണ​ത്തി​നു പോ​ലീ​സ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തും.


ലി​ഗ​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ ലി​ഗ​യു​ടെ ഭ​ര്‍​ത്താ​വും സ​ഹോ​ദ​രി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ത​ല വേ​ര്‍​പെ​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ട്. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു​ക​ഴി​ഞ്ഞു. ഈ ​വ​ഴി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച തി​രു​വ​ല്ലം പു​നം​തു​രു​ത്തി​ല്‍ ചൂ​ണ്ട​യി​ടാ​ന്‍ എ​ത്തി​യ​വ​രാ​ണു അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.


ഫെ​ബ്രു​വ​രി 21-നാ​ണ് ക​ടു​ത്ത വി​ഷാ​ദ രോ​ഗ​ത്തെ തു​ട​ര്‍​ന്നു പോ​ത്ത​ന്‍​കോ​ട് ഐ​രൂ​പ്പാ​റ അ​രു​വി​ക്ക​ര​ക്കോ​ണ​ത്തെ ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ ലി​ഗ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​ത്. തു​ട​ര്‍​ന്നു 14-ന് ​ഇ​വ​രെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​പ്പോ​ള്‍ മു​ത​ല്‍ തു​ട​ങ്ങി​യ അ​ന്വേ​ഷ​ണം ഇ​തു​വ​രെ എ​ങ്ങു​മെ​ത്തി​യി​രു​ന്നി​ല്ല.

കാ​ണാ​താ​കു​ന്പോ​ള്‍ പ​ണ​മോ പാ​സ്പ്പോ​ര്‍​ട്ടോ ലി​ഗ​യു​ടെ കൈ​യി​ല്‍ ഇ​ല്ലാ​യി​രു​ന്നു. നേ​ര​ത്തെ, ത​മി​ഴ്നാ​ട്ടി​ലെ കു​ള​ച്ച​ല്‍ തീ​ര​ത്തു​നി​ന്നും വി​ദേ​ശ വ​നി​ത​യു​ടേ​തെ​ന്നു ക​രു​തു​ന്ന ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും മ​രി​ച്ച​ത് ലി​ഗ അ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.



Sharing is Caring