കാസര്‍ഗോഡ്: കുമ്ബളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്ബള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്ലാജ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം .നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൊഗ്രാല്‍ സ്വദേശിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.