കാ​ഷ്മീ​രി​ല്‍ ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ്ഫോ​ട​നത്തില്‍ 28 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്

ശ്രീനഗര്‍ : ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ട്യൂഷന്‍ സെന്‍ററില്‍ നടന്ന സ്ഫോടനത്തില്‍ 28 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരമുണ്ടായ സ്ഫോടനത്തില്‍ സൈനികരും ഗ്രാമീണരും തമ്മില്‍ സംഘര്‍ഷവസ്ത ഉണ്ടായി .

സ്ഫോടനത്തത്തെ തുടര്‍ന്ന് പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ് എന്നും പുല്‍വാമ ജില്ലാ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി .

പുല്‍വാമയിലെ കാകപുരയില്‍ സ്വകാര്യ സ്കൂളിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്ന ട്യൂഷന്‍ സെന്‍ററിലാണ് സ്ഫോടനമുണ്ടായത്. കാഷ്മീര്‍ താഴ്‌വരയിലെ സ്കൂളുകള്‍ കനത്ത മഞ്ഞു വീഴ്ച ഉണ്ടായ സാഹചര്യത്തില്‍ അടച്ചിട്ടിരിക്കുകയായിരുന്നു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *