കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ ധാരണ


കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണ. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രകടനങ്ങള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും പോലീസ് തത്ക്കാലത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്നത്.


സമാധാനം പുനസ്ഥാപിക്കന്‍ സഹരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സമ്മതിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയ എല്ലാ ക്രമീകരണങ്ങളോടും സഹകരിക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. ബിജെപി ജില്ലയില്‍ സമാധാനം ആഗ്രഹിക്കുന്ന കക്ഷിയാണെന്ന് പാര്‍ട്ടി കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് അറിയിച്ചു.


അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ പേരില്‍ വീണ്ടും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ജില്ലാ പോലീസ് മേധാവി യോഗത്തെ അറിയിച്ചു.



Sharing is Caring