ഛത്തീസ് ഗഢിലെ സുര്‍ഗുജ ജില്ലയില്‍ 3 കോടി രൂപയുടെ സ്വര്‍ണ്ണ മോഷണം. 12.8 കിലോയോളം സ്വര്‍ണ്ണവും 1.30 ലക്ഷം രൂപയുടെ പണവുമാണ് മോഷണം പോയത്. ഛത്തീസ് ഗഢിലെ അംബികപുരില്‍ ബ്രഹ്മറോഡിന് സമീപമുള്ള മണപ്പുറം ഗോള്‍ഡ് ലോണ്‍ എന്ന പണമിടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്.
മുഖംമൂടി ധരിച്ചെത്തിയ 5 പേരാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ മോഷണം നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവ മോഷ്ടാക്കള്‍ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.














