കാശ്മീരില്‍ സംഘര്‍ഷത്തിന് അയവില്ല; ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും


ഹിസ്ബുള്‍ മുജാഹദീന്‍ കമ്മാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നു കാശ്മീരില്‍ ഉണ്ടായ സംഘര്‍ഷം വിലയിരുത്തുന്നതിനായുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. രാവിലെ പതിനൊന്ന് മണിക്ക് ശ്രീനഗറില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ഉന്നത ഉദ്യോഗസ്ഥരും ആയി ചര്‍ച്ച നടത്തും. തുടര്‍ന്ന് ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ആയി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തും.


രാത്രി ശ്രീനഗറിലെ നെഹ്‌റു അതിഥി മന്ദിരത്തില്‍ താമസിക്കുന്ന രാജ്‌നാഥ് ഇന്നും നാളെയും കശ്മീരിലെ പൗര പ്രമുഖരും ആയി താഴ്വാരത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചു ആശയവിനിമയം നടത്തും. നാളെ ഉച്ചക്ക് രാജ്‌നാഥ് സിംഗ് ദില്ലിക്ക് മടങ്ങും.




Sharing is Caring