കാവേരി പ്രശ്​നം: വൈകോയുടെ അനന്തരവന്‍ സ്വയം തീകൊളുത്തി

ചെന്നൈ: കാവേരി മാനേജ്​​മന്റ്‌​ ബോര്‍ഡ്​ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്​ കഴിഞ്ഞ ദിവസം മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്​ഥാപക നേതാവ്​ വൈകോയുടെ അനന്തരവന്‍ സ്വയം തീ കൊളുത്തി. ശരവണ സുരേഷ്​ എന്ന 50കാരനാണ്​ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്​സയിലാണ്​.

വെള്ളിയാഴ്​ചയാണ്​ സംഭവം. വിരുദ്​നഗറില്‍ താമസിക്കുന്ന ശരവണ്‍ രാവി​െല നടക്കാനിറങ്ങിയതായിരുന്നു. അവിടെ നിന്ന്​ ചെന്നൈയിലെത്തിയാണ്​ മണ്ണെണ്ണ ഒഴിച്ച്‌​ തീകൊളുത്തിയത്​. 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്​.ശരവണ്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷ തനിക്ക്​ നഷ്​ടപ്പെട്ടു. പ്രവര്‍ത്തകള്‍ സ്വയം ഹനിക്കുന്ന തരത്തില്‍ പ്രതിഷേധിക്കരുത്​. പ്രതിഷേധം സമാധാനപരമാകണമെന്നും വൈകോ പ്രവര്‍ത്തകരോട്​ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *