കാലവര്‍ഷകെടുതി: സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു


തിരുവനന്തപുരം: കാലവര്‍ഷകെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു.
കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 18,000 രൂപ വീതം നല്‍കും. കൂടാതെ, വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിന് പുറമെ സര്‍ക്കാര്‍ ധനസഹായവും ഉറപ്പാക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു.




Sharing is Caring