കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല


തിരുവനന്തപുരം: രാജ്യാസഭാ സീറ്റ് വിവാദം കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്നതിനിടെ ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രപ്രദേശിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം യോഗത്തിനെത്താത്തതെന്നാണ് വിവരം. ഇക്കാര്യം അദ്ദേഹം കെപിസിസി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചു.


ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍‌ ചാണ്ടി മുതിര്‍ന്ന നേതാക്കളെയും മുന്‍ എംപിമാരെയും ഡിസിസി ഭാരവാഹികളെയും സന്ദര്‍ശിക്കും. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരെയു അദ്ദേഹം കാണുമെന്നാണ് വിവരം




Sharing is Caring