കാര്‍ബോംബ് ഭീഷണി; വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷ ശക്തമാക്കി


വൈറ്റ് ഹൗസ് പരിസരത്ത് കാര്‍ ബോംബ് ഭീഷണിയെ സുരക്ഷ ശക്തമാക്കി. കാര്‍ബോംബുണ്ടെന്ന് അവകാശപ്പെട്ട് വൈറ്റ്ഹൗസ് പരിസരത്തെത്തിയ ആളെ യു.എസിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വാഹനത്തിനുള്ളില്‍ സ്‌ഫോടക വസ്തു ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.


സംഭവം നടക്കുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലുണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.




Sharing is Caring