ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു.
കാര്‍ത്തിക്ക് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെബ്രുവരി 28 ന് അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് മാര്‍ച്ച് 23 നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പി ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരുന്ന കാലത്ത് ഐ.എന്‍.എക്‌സ് മീഡിയ എന്ന സ്ഥാപനത്തിന് 305 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്. അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന് 10 ലക്ഷം രൂപ ലഭിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.












