കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു


കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം.
50 വര്‍ഷത്തോളമായി വരകളുടെ ലോകത്ത് സജീവ സാന്നിദ്ധമായിരുന്ന നാഥന്‍. തന്റെ കാര്‍ട്ടൂണുകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച്‌ ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം എന്ന പേരില്‍ പുസ്തകം ഇന്നലെ പ്രകാശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു പുസ്തകപ്രകാശനം.


1963ല്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സില്‍(എച്ച്‌.എം.ടി) ജോലിയില്‍ പ്രവേശിച്ച നാഥന്‍ മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം 1993ല്‍ സ്വയം വിരമിക്കുകയായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറി ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കാര്‍ട്ടൂണിസ്റ്റ് കെ.എസ്.പിള്ള പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ക്ക് അര്‍ഹനായി. ഗീത സോമനാണ് ഭാര്യ. മക്കള്‍: കവിത, രഞ്ജിത് സോമന്‍. മരുമക്കള്‍: മധു, വീണ.സംസ്‌കാരം ഇന്ന് വൈകിട്ട് കോട്ടയം പള്ളിക്കത്തോടുള്ള വീട്ടില്‍ നടക്കും.




Sharing is Caring