കേരളത്തില്‍ കൊച്ചിക്ക് പുറമേ മറ്റൊരു സ്റ്റേഡിയവും രാജ്യാന്തരമ ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്.
ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിലാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ട്വന്റി ട്വന്റി മത്സരം അനുവദിക്കാന്‍ തീരുമാനമായത്.
കൊച്ചി സ്റ്റേഡിയത്തിന് ശേഷം കേരളത്തില്‍ നിന്നും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്ന ആദ്യ സ്റ്റേഡിയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഈ വര്‍ഷം അവസാനമാണ് മത്സരം നടക്കുക. മത്സരത്തില്‍ ന്യൂസിലാന്‍ഡോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി. ഡിസംബര്‍ 20ന് ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ട്വന്റി ട്വന്റി മത്സരം.














