കായല്‍ കയ്യേറ്റം: കലക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍


ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തോമസ്ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കലക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്നും റിപ്പോര്‍ട്ട് തള്ളണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ കായല്‍ കൈയേറ്റം സ്ഥിരീകരിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി പാര്‍ക്കിങ് പ്രദേശമാക്കിയെന്നും പൊതുവഴി മന്ത്രിയുടെ ഭൂമിയില്‍ ലയിപ്പിച്ചെന്നും കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവേ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വേള്‍ഡ് ടൂറിസം കമ്പനി എം.ഡി കഴിഞ്ഞ ദിവസം റവന്യൂ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിറകെയാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിക്കുന്നത്.




Sharing is Caring