കാബൂളില്‍ താലിബാന്‍ ചാവേര്‍ ബോംബാക്രമണം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു


കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാന്‍ പ്രതിനിധികളുമായി അമേരിക്ക സമാധാന ചര്‍ച്ച നടത്തി ഒരാഴ്ച പിന്നിടുമ്ബോഴാണ് ആക്രമണം.
ആക്രമണം ഇസ്ലാമിക മൂല്യങ്ങളെ തകര്‍ക്കുന്ന മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് അഫ്ഗാന്‍ പ്രസി‍ഡന്‍റ് അഷ്റഫ് ഗനി പറഞ്ഞു. റംസാന്‍ മാസാരംഭത്തിന്‍റെ മൂന്നാം ദിവസമാണ് താലിബാന്‍ ആക്രമണം നടത്തിയിരിക്കുന്നത്.




Sharing is Caring