സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച്‌ ബിജെപി


ദില്ലി: സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരില്‍ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച്‌ ബിജെപി. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു.
കൊലയ്ക്കുള്ള ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസില്‍ നിന്ന് നേരിട്ടാണെന്നും ബി ജെ പി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റില്‍ ആരോപിച്ചു.നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ട്വീറ്റില്‍ ഓര്‍മ്മിപ്പിക്കുന്നു. ദില്ലി പഞ്ചാബ് തുടങ്ങിയ സിഖ് നിര്‍ണ്ണായക മേഖലകളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള ബിജെപി നീക്കം എന്നതും ശ്രദ്ധേയമാണ്.
കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും മോദി വിമര്‍ശനത്തിന് മറുപടിയായി ഒന്നാം നമ്ബര്‍ അഴിമതിക്കാരനെന്ന് രാജീവ് ഗാന്ധിയാണെന്ന പരാമര്‍ശം നരേന്ദ്ര മോദി തന്നെ നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെതിരെയും രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ദില്ലിയിലെ റാലിയും രാജ സുരക്ഷ ബലികഴിച്ച പ്രധാനമന്ത്രിയെന്ന ആരോപണം രാജീവ് ഗാന്ധിക്കെതിരെ ഉന്നയിച്ചിരുന്നു.




Sharing is Caring