കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: കെ കെ ലതികയ്ക്ക് എതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് സിപിഐഎം


കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ കെ.കെ ലതികയ്ക്ക് പിന്തുണയുമായി സി.പിഎം. ലതികക്കെതിരായ പ്രചാരണത്തെ ചെറുക്കുമെന്ന് കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.അതേ സമയം സംഘപരിവാര്‍ നടത്തുന്നതിനേക്കാള്‍ വൃത്തികെട്ട കാര്യങ്ങള്‍ ആണ് സി.പിഎം പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു .പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഷാഫി പറമ്പില്‍ എം.പിയും പ്രതികരിച്ചു.


കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റില്‍ യുഡിഎഫ് കെ.കെ ലതികക്കെതിരായ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ഇത് ആദ്യമായാണ് ഈ വിഷയത്തില്‍ സി.പിഎമ്മിന്റ പ്രതികരണം. കെ.കെ ലതികയ്ക്ക് എതിരായ പ്രചാരണത്തെ ചെറുക്കും.


വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ യു.ഡി എഫിന്റെ ഈ പ്രചാരണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കെ.കെ ലതികയേയും സി.പിഎമ്മിനേയും എല്‍.ഡി എഫിനേയും കരിവാരിത്തേക്കാനാണ് ശ്രമം. വര്‍ഗീയ പ്രചാരണങ്ങളുടെ ഉറവിടം കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സി.പിഎം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.സി.പി.ഐ എം എല്ലാവരേയും അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു.



Sharing is Caring