കാപ്പാട് ബീച്ച്‌ റോഡ് നവീകരണ നടപടികള്‍ ഉടൻ സ്വീകരിക്കും ; മന്ത്രി മുഹമ്മദ് റിയാസ്

കാപ്പാട് ബീച്ച്‌ റോഡ് നവീകരണ നടപടികള്‍ ഉടൻ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച്‌ റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു.

റോഡ് തകര്‍ന്നത് കാപ്പാട് ടൂറിസം മേഖലയെ കൂടി ബാധിക്കുമെന്നും ബ്ലൂഫ്‌ലാഗ് ഡസ്റ്റിനേഷന്‍ പദവി ലഭിച്ച ടൂറിസം കേന്ദ്രമാണ് കാപ്പാട് ബീച്ചെന്നും റോഡ് നന്നാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന് കീഴിലാണ് റോഡ്. ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കൊയിലാണ്ടി എം എല്‍ എ ജമീല കാനത്തില്‍, ജില്ലാകലക്ടര്‍ ശ്രീറാം സാംബശിവറാവു, സി പി ഐ എം ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് മന്ത്രി കാപ്പാട് സന്ദര്‍ശനം നടത്തിയത്.

പി എ മുഹമ്മദ് റിയാസ്- ഫേസ്ബുക്ക് കുറിപ്പ്

‘കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ തകർന്ന കാപ്പാട് ബീച്ച് റോഡ് സന്ദർശിച്ചു. രാവിലെ ഏഴു മണിക്ക് കൊയിലാണ്ടി എം എൽ എ ജമീല കാനത്തിൽ, ജില്ലാകലക്ടർ ശ്രീറാം സാംബശിവറാവു, സി പി ഐ എം ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് എന്നിവർക്കൊപ്പമാണ് കാപ്പാട് സന്ദർശനം നടത്തിയത്. ബ്ലൂഫ്ലാഗ് ഡസ്റ്റിനേഷൻ പദവി ലഭിച്ച ടൂറിസം കേന്ദ്രമാണ് കാപ്പാട് ബീച്ച്. റോഡ് തകർന്നത് കാപ്പാട് ടൂറിസം മേഖലയെ കൂടി ബാധിക്കും.ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിന് കീഴിലാണ് റോഡ്. ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്ത് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിക്കും’

Spread the love

Leave a Reply

Your email address will not be published. Required fields are marked *