കാനഡയില്‍ കനത്തനാശം വിതച്ച്‌ ഡോറിയന്‍ ചുഴലിക്കാറ്റ്

ഒട്ടാവ : കാനഡയില്‍ ഡോറിയന്‍ ചുഴലിക്കാറ്റ് കനത്തനാശം വിതക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അറ്റ്ലാന്റിക്കില്‍ വടക്കന്‍ അമേരിക്കന്‍ തീരത്ത് നാശം വിതച്ച ഡോറിയന്‍, നോവ സ്‌കോട്ടിയയിലാണ് ഇപ്പോള്‍ ആഞ്ഞടിക്കുന്നത്.

ശനിയാഴ്ച കാനഡതീരം തൊട്ട ഡോറിയന്‍ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തോളം വീടുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ബഹാമസ് ദ്വീപില്‍ ആഞ്ഞടിച്ച ഡോറിയന്‍ 43 പേരുടെ ജീവനാണ് കവര്‍ന്നത്. 70,000 പേര്‍ ഭവനരഹിതരായെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ആയിരക്കണണക്കിനാളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ആയിരത്തോളം പേരെ ഇനിയും മാറ്റിപാര്‍പ്പിച്ചേക്കും. ബഹാമസ് ദ്വീപിനു പുറമേ യു.എസിലെ കരോലിനയിലും ജോര്‍ജിയിയിലുമാണ് കാറ്റ് നാശം വിതച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *