കാത്തിരിപ്പിനവസാനം പൂമരത്തിന്റെ വസന്തത്തിന് മണിക്കൂറുകള്‍ മാത്രം


ഒടുവില്‍ താരപുത്രന്‍ കാളിദാസ് ജയറാം നായകനാവുന്ന പൂമരം റിലീസിനെത്തുകയാണ്. നിരവധി റിലീസുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് മാര്‍ച്ച 15 ന് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച്‌ 9 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഒരാഴ്ച കൂടി നീണ്ടു പോവുകയായിരുന്നു.
കാളിദാസിനെ നായകനാക്കി ഏബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്യുന്നത്. കാളിദാസിനൊപ്പം കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരാണ് സിനിമയില്‍ അഭിനയിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റത്തിന് ശേഷം മലയാള സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരുന്നത് കാളിദാസിന്റെ അരങ്ങേറ്റമായിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. അതിലുപരി താരപുത്രന്‍ കാളിദാസ് ജയറാം നായകനാവുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയാണ് സിനിമയ്ക്കുള്ളത്. മാര്‍ച്ച്‌ 9 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുപാട് തീയ്യതികളിലൂടെ മാറി മാറി ഒടുവില്‍ മാര്‍ച്ച്‌ 15 ന് പൂമരം തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമ ഇനി ഇറങ്ങിയാല്‍ മാത്രമെ വിശ്വസിക്കുകയുള്ളു എന്ന തീരുമാനത്തിലാണ് പ്രേക്ഷകര്‍.

പൂമരത്തിന്റെ റിലീസിന് വേണ്ടി ഇത്രയധികം പ്രധാന്യം വന്നത് കാളിദാസിന്റെ സിനിമ ആയത് കൊണ്ടായിരുന്നു. 2016 സെപ്റ്റംബര്‍ 12 നായിരുന്നു പൂമരം ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രീകരണം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞങ്കിലും സിനിമ റിലീസിനെത്താന്‍ വൈകുന്നതിന്റെ കാരണം പുറത്ത് വിട്ടിരുന്നു. പൂമരം വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന സിനിമയായത് കൊണ്ടാണ് ഇത്രയും വൈകിയതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

സിനിമയില്‍ നിന്നും പുറത്ത് വന്ന ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറങ്ങിയ സമയത്ത് വൈറാലായിരുന്നു. ലോകം മുഴുവന്‍ എല്ലാവരും പാടികൊണ്ടിരുന്ന പാട്ടും സിനിമയുടെ പ്രധാന്യം ആളുകളിലേക്ക് എത്തിച്ചു. ആദ്യം ഇറങ്ങിയ പാട്ട് ഹിറ്റായതിന് പിന്നാലെ മറ്റൊരു പാട്ടും കൂടി സിനിമയില്‍ നിന്നും പുറത്ത് വന്നിരുന്നു. അതല്ലാതെ മറ്റൊരു വിവരങ്ങളും സിനിമയെ കുറിച്ച്‌ വന്നിട്ടില്ലായിരുന്നു.

സിനിമയുടെ റിലീസ് ഇത്രയധികം മാറ്റിയിരുന്നതിനാല്‍ കാളിദാസും പൂമരവും ട്രോളന്മാരുടെ പ്രധാന ഇരകളായിരുന്നു. കാളിദാസ് റിലീസ് തീയ്യതി പറയും, അടുത്ത ദിവസം തന്നെ മാറ്റും. ഇത് പതിവായപ്പോള്‍ സിനിമ ഇറങ്ങാതെ ഞങ്ങളിനി വിശ്വസിക്കില്ല എന്ന നിലപാടിലായിരുന്നു ട്രോളന്മാരും. സിനിമ റിലീസ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ സിനിമയ്ക്ക് വേണ്ടി ട്രോളന്മാര്‍ നിരൂപണങ്ങളും എഴുതിയിരുന്നു. ഒടുവില്‍ മാര്‍ച്ച്‌ 15 ന് സിനിമ എത്തുന്നതോടെ എല്ലാവര്‍ക്കും ഒരു ആശ്വസമാവും എന്ന കാര്യത്തില്‍ സംശയമില്ല.

കാളിദാസ് നായകനായി അഭിനയിക്കുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എന്നാല്‍ ഇവരുടെ കഥാപാത്രത്തെ കുറിച്ചോ സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചോ ഇനിയും വിവരങ്ങളില്ല. കുഞ്ചാക്കോ ബോബന്‍ അതിഥി വേഷത്തില്‍ അഭിനയിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പ്രമേയം എന്താണെന്നുള്ളതിനെ കുറിച്ചും അറിയണമെങ്കില്‍ സിനിമ റിലീസ് ചെയ്യണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *