കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കുമളി: കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇടുക്കി കുമളിക്ക് സമീപം ആനക്കുഴിയിലാണ് സംഭവം.കാണാതായ കുട്ടികളെ വീടിന് സമീപത്ത് പടുതാക്കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അനീഷ്- എക്‌സിയമ്മ ദമ്ബതികളുടെ മക്കളായ അഭിജിത്ത് (8), ലക്ഷ്മിപ്രിയ (6) എന്നിവരാണ് മരിച്ചത്. കുട്ടികളെ ഇന്നലെ ഉച്ചക്ക് ശേഷമാണ് കാണാതായത്. തുടര്‍ന്നു നാട്ടുകാരും പൊലീസും രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു.എന്നാല്‍ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് കുട്ടികളുടെ മൃതദേഹം വീടിന് സമീപത്ത് വെള്ളം ശേഖരിക്കാനായി നിര്‍മിച്ച പടുതാക്കുളത്തില്‍ കണ്ടെത്തിയത്.




Sharing is Caring