കാം കോ ഭരണ സമിതിയെ തെരഞ്ഞെടുത്തു

കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്റ്റ് അഗ്രികൾച്ചറിസ്റ്റ് ആൻഡ് മർക്കൻ്റയിസ് വെൽഫെയർ കോ-ഓപ്റേററി വ് സൊസെറ്റി ക്ളിപ്തംനമ്പർ ഡി.3121(കാം കോ ) തെരഞ്ഞെടുപ്പിൽ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളായി ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ ബാലറ്റിലൂടെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ പി.കെ.കബീർ സലാല, അഡ്വ.കെ.ആനന്ദ കനകം, പ്രഭാകരൻ. പി., ശശിധരൻ അയനിക്കാട്, രമേശൻ മരുതാട്, കെ.യു.ഗൗരി ടീച്ചർ, ലിജി, ശുഭ പി.ടി., കേളപ്പൻ ടി.ടി.എന്നിവരെ തെരഞ്ഞെടുത്തു.
തുടർന്നു നടന്ന ഭരണ സമിതി അംഗങ്ങളുടെ യോഗത്തിൽ വെച്ച് അഡ്വ.കെ.ആനന്ദകനകത്തെ പ്രസിഡൻ്റായും പി.കെ.കബീർ സലാലയെ വൈസ് പ്രസിഡൻ്റായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
കോഴിക്കോട് യൂണിറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കെ ശബീഷ് കുമാർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.കാം കോ സെക്രട്ടറി ടി.ടിഷംന നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *