കസ്റ്റഡി മരണം; മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍


തിരുവനന്തപുരം: സാമ്ബത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍ രേഖപ്പെടുത്തിയത്.


പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന് തെളിഞ്ഞിരുന്നു. ഇതില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പോലീസുകാരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഘം അറസ്റ്റിലേക്ക് നീങ്ങിയത്. മരിച്ച രാജ് കുമാറിനെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുന്‍ എസ്‌ഐ സാബുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.


നേരത്തെ സംഭവത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥരെ സഹായിച്ച മൂന്നുപേരെ കൂടിയാണ് ഇപ്പോള്‍ അറസ്റ്റചെയ്യ്തത്. ഇതോടെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊലപാതക കുറ്റം അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നത്.



Sharing is Caring