കശ്​മീരില്‍ പാക്​ ആക്രമണം; ബി.എസ്​.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു


കശ്​മീര്‍: ജമ്മു കശ്​മീരി​െല ആര്‍.എസ്​ പുര, അര്‍ണിയ മേഖലകളില്‍ പാകിസ്​താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്‍.എസ്​ പുരയില്‍ പാകിസ്​താന്‍ നടത്തിയ ആക്രമണത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയിലെ കോണ്‍സ്​റ്റബിള്‍ കൊല്ലപ്പെട്ടു. 192 ബറ്റാലിയനിലെ സീതാറാം ഉപാധ്യായ(27) ആണ്​ കൊല്ലപ്പെട്ടത്​. പുലര്‍ച്ചെ ഒന്നരക്കായിരുന്നു ആക്രമണം.


വെടിവെപ്പില്‍ നാട്ടുകാരായ നാലുപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. ഫാറൂഖ്​ ദിന്‍, പ്യാര റാം, രാമന്‍ കുമാര്‍ ഗുപ്​ത, ഹര്‍ബാന്‍സ്​ ലാല്‍ എന്നിവര്‍ക്കാണ്​ പരിക്കേറ്റത്​. കഴുത്തിലും തലയിലും ഗുരുതുര പരിക്കേറ്റ രാമന്‍ കുമാര്‍ ഗുപ്​തയുടെ നില അതീവ ഗുരുതരമാണ്​.


കഴിഞ്ഞ ദിവസം അര്‍ധരാത്രി അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ ഒരു ബി.എസ്​.എഫ്​ ജവാന്​ പരിക്കേറ്റിരുന്നു. പ്രകോപനമൊന്നുമില്ലാ​തെ ശക്​തമായ വെടിവെപ്പും മോട്ടാര്‍ ആക്രമണവും നടന്നുവെന്ന്​ ബി.എസ്​.എഫ്​ പറഞ്ഞു. ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു.

അര്‍ണിയയിലെ അതിര്‍ത്തി പ്രദേശത്തെ ജനങ്ങളോട്​ വീടുകളില്‍ നിന്ന്​ പുറത്തിറങ്ങരുതെന്ന്​ സൈന്യം ആവശ്യപ്പെട്ടു. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്​കൂളുകള്‍ക്ക്​ അവധിയും നല്‍കിയിട്ടുണ്ട്​.



Sharing is Caring