കശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം മൂന്ന് ലഷ്കറെ ത്വെയ്ബ ഭീകരരെ വധിച്ചു. കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്​ച രാത്രി ​​വൈകിയാണ്​ ഏറ്റുമുട്ടല്‍ തുടങ്ങിയത്​.

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന്​ എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്​.
കാകപോറയിലെ ന്യൂ കോളനിയില്‍ ഭീകരർ വാഹനത്തില്‍ സഞ്ചരിക്കുന്നത്​ ക​ണ്ടതിനെ തുടര്‍ന്ന്​ നടന്ന പരിശോധനയിലാണ്​ ഏറ്റമുട്ടല്‍ ഉണ്ടായത്​​.

ഏറ്റുമുട്ടല്‍ വാര്‍ത്ത പരന്നപ്പോള്‍ പ്രദേശത്തെ നാട്ടുകാര്‍ സംഘടിച്ച്‌​ സുരക്ഷാ സേനക്ക്​ നേരെ കല്ലെറിഞ്ഞെന്ന്​ സൈനിക അധികൃതര്‍ പറഞ്ഞു. കല്ലേറിൽ ഒരു സൈനിക ഉദ്യോഗസ്​ഥന്​ പരിക്കേറ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *