കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു


കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ വധിച്ചു. ബഡഗാമിനു സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സൈനിക വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്.




Sharing is Caring