കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ്‌


ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ മേഖലയിലെ കുംകാരി ഗ്രാമത്തിലാണ് പാക്ക്് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കേന്ദ്രം ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നതിനിടെയാണ് മേഖലയില്‍ വീണ്ടും പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്.


കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കശ്്മീരിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനവും ആവര്‍ത്തിക്കുന്നത്.




Sharing is Caring