കശ്മീരില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്ക്

ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *