കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ആറ് തീവ്രവാദികളെ വധിച്ചു


ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ആറ് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. ബിജ്‌ബെഹ്‌റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.


ഇന്ത്യന്‍ സൈന്യത്തിലെ രാഷ്ട്രീയ റൈഫിള്‍സ് മൂന്നും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സൈനികര്‍ പരിശോധനയ്‌ക്കെത്തിയത്.


പരിശോധനയ്ക്കിടെ തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു യുദ്ധവേളയിലുപയോഗിക്കുന്ന തരത്തില്‍ ആയുധശേഖരം കണ്ടെത്തിയതായി സൈനിക വക്താവ് രാജേഷ് കാലിയ പറഞ്ഞു.

പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.



Sharing is Caring