കശ്മിരില്‍ വീണ്ടും പാക് പ്രകോപനം


കശ്മിരില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മിരിലെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിയന്ത്രണരേഖയില്‍ അഞ്ചിടങ്ങളിലായി പാകിസ്താന്‍ വെടിവയ്പ്പ് തുടരുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. അവസാന നാല്‍പ്പത്തിയെട്ടുമണിക്കൂറില്‍ ഇത് രണ്ടാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.


അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ 228 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അതേസമയം ഈ വര്‍ഷം ഒക്ടോബര്‍ വരെ 503 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.



Sharing is Caring