കള്ളക്കടത്തുകാരുടെ ഭീഷണിയുള്ളതായി കസ്റ്റംസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം : തനിക്കെതിരെ ഭീഷണി ഉള്ളതായി കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. ഇത്തരം ഭീഷണികളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.


ഇത്തരക്കാര്‍ക്ക് തന്റെ ജീവനെടുക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഇത്തരം ഭീഷണികള്‍ക്ക് തന്റെ ശക്തമായ നടപടികളെ തകര്‍ക്കാന്‍ കഴിയില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത്, വിമാനത്താളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ് എന്നിവയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനാല്‍ തനിക്കെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും സുമിത് കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു.


ഭീഷണികളെ ജോലിയുടെ ഭാഗമായാണ് കാണുന്നത്. ഭീഷണികളെ കുറിച്ച്‌ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും സുമിത് കുമാര്‍ പറഞ്ഞു.



Sharing is Caring