കളമശ്ശേരിയിലും തില്ലങ്കേരിയിലും എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്

ഉപതെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കളമശ്ശേരി 37 ആം വാർഡിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. എൽ.ഡി.എഫിന്‍റെ റഫീഖ് മരക്കാർ 62 വോട്ടിനാണ് ജയിച്ചത്.

തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യുഡിഎഫിന് അട്ടിമറി ജയം. യു.ഡി.എഫിലെ കെ രാമനാഥനാണ് വിജയിച്ചത്. കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. 1009 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.രാമനാഥന്‍റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.കെ മുകുന്ദന്‍റെ അകാല നിര്യാണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിനോയ് കുര്യൻ വിജയിച്ചു. യു.ഡി.എഫിന്‍റെ സിറ്റിങ് സീറ്റിലാണ് എൽ.ഡി.എഫിന്‍റെ ജയം. നാലായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബിനോയ് കുര്യൻ ജയിച്ചത്. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ 11ാം വാർഡിൽ യു.ഡി.എഫ് വിജയിച്ചു. 27 വോട്ടിനാണ് യു.ഡി.എഫിന്‍റെ കെ.സി വാസന്തി ജയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *