കളമശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


ദേശീയ പാതയിൽ പുലർച്ചെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾ പരിക്ക് . തൃക്കാക്കര കുരുമക്കാട് കളപുരക്കല്‍ വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. പേരക്കുട്ടി ഷംസീർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ .കുഞ്ഞുമുഹദിൻെറ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


ഇന്ന് പുലർച്ചെ 5.20 ന് ഇടപ്പള്ളി ടോൾ ഗേറ്റിൽ വച്ചാണ് അപകടം നടന്നത്. കുഞ്ഞു മുഹമ്മദ് സഞ്ചരിച്ച മാരുതിക്കാർ റോഡിൽ യു ടേൺ എടുക്കുമ്പോഴാണ് എറണാകുളത്ത് നിന്ന് വരികയായിരുന്ന ഇന്നോവ ക്കാർ വന്നിടിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഇവിടെ വെളിച്ചക്കുറവ് ഉള്ള കാര്യം കളമശേരി നഗരസഭയിലെ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ കൊച്ചി മെട്രോ, ട്രാഫിക് അധികൃതരോട് പല തവണയായി പറയുന്നതാണ്. മെട്രോ നിർമ്മാണത്തിൻെറ ഭാഗമായി എടുത്തു മാറ്റിയ വിളക്കുകൾ ഇതുവരെയും തിരികെ സ്ഥാപിച്ചിട്ടില്ല.



Sharing is Caring