കലികോ പുല്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു


അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് വിമതനും മുന്‍ ധനമന്ത്രിയുമായിരുന്ന കലികോ പുല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം നീക്കുന്നതിന് പ്രണബ് മുഖര്‍ജി അംഗീകാരം നല്‍തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ തെരഞ്ഞടുത്തത്. ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ് ഖോവ സത്യവാചകം ചൊല്ലിക്കൊടുത്തു.




Sharing is Caring